Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 24.3 Lakh Voters In The District

Palakkad

ത​ദ്ദേ​ശതിെര​ഞ്ഞെ​ടു​പ്പ്; ജി​ല്ല​യി​ൽ 24.3 ല​ക്ഷം വോ​ട്ട​ർ​മാ​ർ

പാലക്കാട്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ലു​ള്ള​ത് 24.3 ല​ക്ഷം വോ​ട്ട​ർ​മാ​ർ.

11,51,562 പു​രു​ഷന്മാ​രും, 12,81,805 സ്ത്രീ​ക​ളും, 23 ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 24,33,390 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​നു പു​റ​മെ പ്ര​വാ​സി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ൽ 87 വോ​ട്ട​ർ​മാ​രു​മു​ണ്ട്. ഈ മാസം നാ​ല് വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്.

ജി​ല്ല​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. 46096 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള​ത് നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. 4018 പേ​രാ​ണു​ള്ള​ത്. മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ൽ 118759 വോ​ട്ട​ർ​മാ​രു​മാ​യി പാ​ല​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യാ​ണ് മു​ന്നി​ലു​ള്ള​ത്. പ​ട്ടാ​ന്പി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള​ത്.

24305 ആ​ണ് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം.
പു​തു​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക അ​ത​ത് ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ പ​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ്: ശ​ബ്ദനി​യ​ന്ത്ര​ണം പാ​ലി​ക്ക​ണം

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ശ​ബ്ദനി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ നി​ർ​ദേ​ശി​ച്ചു.

പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ ശ​ബ്ദ​ത്തി​നു മു​ക​ളി​ലു​ള്ള മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ൾ, ലൗ​ഡ് സ്പീ​ക്ക​റി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ൾ എ​ന്നി​വ കേ​ൾ​പ്പി​ക്കു​ന്ന​ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​ത്തി​ന്‍റെ​യും ശ​ബ്ദ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണ്. പൊ​തു​നി​ര​ത്തു​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ക​യോ ശ​ല്യ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്ന രീ​തി​യി​ൽ ലൗ​ഡ്സ്പീ​ക്ക​ർ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​പ​രി​ധി​യ്ക്ക് മു​ൻ​പോ ശേ​ഷ​മോ ഉ​ള്ള അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ൾ എ​ന്നി​വ​യും വി​ല​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി, വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ശ​ബ്ദ സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ൽ ശ​ബ്ദ​പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

പ​ട​ക്കം, വെ​ടി​ക്കെ​ട്ട് മു​ത​ലാ​യ​വ നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്ര​മേ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടു​ള്ളൂ.

സ്ഥാ​നാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്പോ​ൾ ഉ​ൾ​പ്പ​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ൽനി​ന്ന് ലൈ​സ​ൻ​സ് ആ​വ​ശ്യ​മാ​ണ്.

പ്ര​ചാ​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ​ബ്ദ​മ​ലി​നീ​ക​ര​ണം, പ​രി​സ​ര​മ​ലി​നീ​ക​ര​ണം എ​ന്നി​വ​യു​ടെ നി​രീ​ക്ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കാ​നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും നി​രീ​ക്ഷ​ക​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

വോട്ടിംഗ് മെഷീനുകളിലെ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റി​ംഗ് ആ​രം​ഭി​ച്ചു

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലെ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ആ​രം​ഭി​ച്ചു. ഇ​ന്നും നാ​ളെ​യും കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് തു​ട​രും.​

സ്ഥാ​നാ​ർ​ഥി​യു​ടെ ക്ര​മ​ന​ന്പ​ർ, പേ​ര്, ചി​ഹ്നം എ​ന്നി​വ​യ​ട​ങ്ങി​യ ബാ​ല​റ്റ് ലേ​ബ​ൽ വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ സ​ജ്ജീ​ക​രി​ച്ച് വോ​ട്ടെ​ടു​പ്പി​ന് സ​ജ്ജ​മാ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി മൂ​ന്ന് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും ഒ​രു ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​മാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ ത​ല​ത്തി​ൽ ഒ​ന്നു വീ​തം ബാ​ല​റ്റ് യൂ​ണി​റ്റും ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​മാ​ണ് സെ​റ്റ് ചെ​യ്യു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​നി​ധ്യ​ത്തി​ലാ​ണ് കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ബാ​ല​റ്റ് ലേ​ബ​ൽ വെ​ള്ള നി​റ​ത്തി​ലും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റേ​ത് പി​ങ്ക് നി​റ​ത്തി​ലും, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​ത് ഇ​ളം നീ​ല നി​റ​ത്തി​ലു​മാ​ണ്. ന​ഗ​ര​സ​ഭ​ക​ളു​ടെ കാ​ര്യ​ത്തി​ൽ വെ​ള്ള നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗി​ന് ശേ​ഷം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ മെ​ഷീ​നു​ക​ളി​ലും മോ​ക്ക്പോ​ൾ ന​ട​ത്തും. സ​ന്നി​ഹി​ത​രാ​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളേ​യും സ്ഥാ​നാ​ർ​ഥി​ക​ളേ​യും മോ​ക്പോ​ളി​ന്‍റെ ഫ​ലം കാ​ണി​ച്ച ശേ​ഷം മോ​ക്ക് പോ​ൾ ഫ​ലം ഡി​ലീ​റ്റ് ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം മെ​ഷീ​നു​ക​ൾ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ക്കും.

 

Latest News

Corehub Up